കൊറോണ: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ചു: കടകംപള്ളി സുരേന്ദ്രന്‍

കൊറോണ വൈറസ് ബാധ വിനോദസഞ്ചാര മേഖലയെ ബാധിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിപ സമയത്തെക്കാൾ കൂടുതൽ ബുക്കിംഗുകളാണ് റദ്ദാകുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ആശങ്ക വേണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.

കൊറോണ ബാധയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളാണ് വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുന്നത്. നിരവധി വിനോദ സഞ്ചാരികളാണ് യാത്ര റദ്ദാക്കുന്നതെന്നും നിപ ബാധയുടെ സമയത്തെക്കാൾ അധികമാണിതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു.

വേമ്പനാട് കായലിലെ ഹൗസ് ബോട്ടുകളെ നിയന്ത്രിക്കുന്നതിന് നിയമ നിർമാണം കൊണ്ടുവരും. അടുത്ത സഭാസമ്മേളനത്തിൽ തന്നെ പരിഗണിക്കും. രണ്ടായിരത്തോളം ഹൗസ് ബോട്ടുകളാണ് അനധികൃതമായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോർഡിന് കീഴിൽ 1250 ക്ഷേത്രങ്ങളിൽ കുറച്ച് ക്ഷേത്രങ്ങൾ മാത്രമാണ് സ്വയം പര്യാപ്തം.മറ്റു ക്ഷേത്രങ്ങളുടെ ചെലവും ജീവനക്കാരുടെ ശമ്പളവും ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.

പുതിയ പ്രത്യേക ബോർഡ് വന്നാൽ അത് ദേവസ്വം ബോർഡിന്‍റെ നിലനിൽപിനെ ബാധിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ രേഖാ മൂലം അറിയിച്ചു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. 12000 കോടി രൂപയുടെ കുറവാണ് കേന്ദ്ര വിഹിതത്തിൽ ഉണ്ടായതെന്നും ധനമന്ത്രി തോമസ് ഐസക് സഭയിൽ വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News