കേരളത്തില്‍ ലൗ ജിഹാദ് കേസുകളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മറുപടി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് കേസുകളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് കൊല്ലത്തിനിടയില്‍ കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ മറുപടി നല്‍കി.

ബെന്നി ബഹനാന്‍ എംപിയാണ് ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചത്.കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം കഴിച്ച രണ്ടുകേസുകള്‍ കേരളത്തില്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായി വന്‍ തോതില്‍ ലൗ ജിഹാദ് നടക്കുന്നതായി സീറോ മലബാര്‍ സഭ സിനഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ സഭയുടെ വാദത്തെ സര്‍ക്കാര്‍ തളളിക്കളഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News