കാര്യോപദേശക സമിതി തീരുമാനം നിയമസഭ പരിഗണിക്കും മുമ്പ് പരസ്യപ്പെടുത്തി; പ്രതിപക്ഷ നേതാവിനെതിരെ സ്പീക്കറുടെ റൂളിങ്‌

പ്രതിപക്ഷ നേതാവിനെതിരെ സ്പീക്കറുടെ റൂളിംഗ്. കാര്യപദേശക സമിതി യോഗത്തിന്റെ തീരുമാനം നിയമസഭ പരിഗണിക്കും മുൻപ് പരസ്യ പെടുത്തിയതിനാണ് സ്പീക്കറുടെ റൂളിംഗ്.

അവകാശ ലംഘനത്തിന് നടപടി എടുക്കാൻ തക്ക വിധത്തിലുള്ള പെരുമാറ്റം ആണെന്നും ,ഇനി ഇത്തരം സംഭവങ്ങൾ ആവർത്തികരുതെന്നും സ്പീക്കറുടെ റൂളിംഗ്

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു. മന്ത്രി എ കെ ബാലനെ കുരുക്കാൻ ഉദ്ദേശിച്ച് മുസ്ല ലീഗ് അംഗം എം ഉമ്മർ എം എൽ എ ഉന്നയിച്ച ക്രമപ്രശ്നം ഫലത്തിൽ കുരുക്കായത് പ്രതിപക്ഷ നേതാവിന്.

ഗവർണറെ തിരിച്ച് വിളിക്കണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച പ്രമേയം കാര്യപയോഗ സമിതിയുടെ പരിഗണയിലിരിക്കെ മാധ്യമങ്ങളോട് പരസ്യപ്പെടുത്തിയതിനാണ് സ്പീക്കർ ശാസന സ്വരത്തിൽ റൂളിംഗ് നൽകിയത്.

നിയമസഭയിൽ പ്രതിപക്ഷ നേതാവ് നടത്തിയ വാർത്താ സമ്മേളത്തിലും , പത്രലേഖനത്തിലും സഭയുടെ അവകാശം ലംഘിക്കപ്പെട്ടു. നടപടി സ്വീകരിക്കാൻ പര്യാപ്തമായ നടപടി ഭാവിയിൽ ആവർത്തിക്കരുതെന്ന് സ്പീക്കർ റൂളിംഗ് നൽകി.

മന്ത്രി എ കെ ബാലൻ മാധ്യമങ്ങളോട് നടത്തിയ നടത്തിയ പ്രസ്ഥാവനയും ചെയർ പരിശോധിച്ചു. എന്നാൽ കാര്യപയോഗ സമിതിയിലെ തീരുമാനങ്ങൾ ബാലൻ പരസ്യപ്പെടുത്തിയിട്ടില്ല.

പകരം സർക്കാരിന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ് ചെയ്തത് എന്നും ചെയർ കണ്ടെത്തി . ഫലത്തിൽ മന്ത്രിയെ കുരുക്കാൻ എം എൽ എ കൊണ്ട് വന്ന ക്രമപ്രശ്നം പ്രതിപക്ഷത്തിന്റെ സെൽഫ് ഗോൾ ആയി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News