
മഹാരാഷ്ട്രയില്‍ യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്കു പിന്നില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മുന്നുപേര്‍ പിടിയില്‍.
ഇലക്ട്രീഷനായിരുന്ന പങ്കജ് ദിലീപ് ഗിരംകാറിന്റെ (32) തിരോധാനമാണു കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചത്. 2019 ഡിസംബര്‍ 28 മുതല്‍ കാണാതായ ദിലീപിനെ മൂവര്‍ സംഘം കൊലപ്പെടുത്തി നാഗ്പുരിലെ കപ്സിയിലുള്ള ഭക്ഷണശാലയ്ക്കു പിന്നില്‍ കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ അമര്‍സിങ് ഠാക്കൂര്‍ (24), മനോജ് എന്ന രാംപ്രവേശ് തിവാരി ((37), തുഷാര്‍ രാകേഷ് ഡോംഗ്രേ (28) എന്നിവരെ അറസ്റ്റ് ചെയ്തു.
അജയ് ദേവ്ഗണ്‍ നായകനായി 2015 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമ ദൃശ്യം, െകാലപാതകം മറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു പ്രചോദനമായെന്നു ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസും ക്രൈബ്രാഞ്ചും ചേര്‍ന്നു നടത്തിയ പഴുതടച്ച അന്വേഷണമാണു െകാലപാതകത്തിലേക്കു വഴിചൂണ്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here