സ്വന്തം മകളുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസിനു മുന്നില്‍ മണിക്കൂറുകളോളം കരഞ്ഞുകൊണ്ടു കേഴുന്ന ഒരു അമ്മയുടെ ചിത്രങ്ങളും വാര്‍ത്തകളും അടുത്തിടെ വുഹാനില്‍ നിന്നും പുറത്ത് വന്നിരുന്നു.
കൊറോണയുടെ പ്രഭവ കേന്ദ്രമെന്നോ ഉത്ഭവ കേന്ദ്രമെന്നോ പറയാവുന്ന ചൈനയിലെ വുഹാന്‍ നഗരത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിത്യകാഴ്ചയായി മാറിക്കഴിഞ്ഞു. എനിക്ക് പോകണമെന്നില്ല, ദയവായി നിങ്ങള്‍ എന്റെ മകളെയെങ്കിലും പോകാന്‍ അനുവദിക്കൂ എന്നായിരുന്നും ആ അമ്മയുടെ വാക്കുകള്‍.അന്‍പതു വയസ്സ് പ്രായമുള്ള ലു യൂജിനാണ് പൊലീസിനു മുന്നില്‍ അപേക്ഷയുമായി നില്‍ക്കുന്ന ആ അമ്മ.
ഹ്യുബെയിലെ യാങ്‌സി നദിക്കു കുറുകെയുള്ള പാലത്തിനു സമീപം കാവല്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോടാണ് അവരുടെ അപേക്ഷ. കൊറോണ വൈറസ് ഭീതിയില്‍ ഒരു ദ്വീപു പോലെ ഒറ്റപ്പെട്ട വുഹാനിന് പുറംലോകവുമായുള്ള എല്ലാ ബന്ധങ്ങളും താഴിട്ടു പൂട്ടി അതിന്റെ താക്കോലുമായി നില്‍ക്കുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍. ഹ്യൂബെയില്‍ ഒരു സാധാരണ കര്‍ഷകയാണ് ലു. അവരുടെ 26 വയസ്സുള്ള മകള്‍ ഹ്യൂ പിങ് രക്താര്‍ബുദത്തിന് ചികിത്സയിലാണ്.

Get real time update about this post categories directly on your device, subscribe now.