എല്‍ഐസി ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്ന്.
എല്‍ഐസിയുടെ ആകെ ആസ്തി 31.54 ലക്ഷം .ഇങ്ങനെയുളള ഒരു അതിഭീമന്‍ സ്ഥാപനമാണ് ഇനി ചുളുവിലയ്ക്ക് രാജ്യത്തെ കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ കൈകളില്‍ അകപ്പെടാന്‍ പോകുന്നത്. എന്‍ഐസി വിറ്റാല്‍ എന്താണ് കുഴപ്പം.രാജ്യത്ത് എല്‍ഐസി പരിരക്ഷ നല്‍കുന്നത് 40 കോടി പേര്‍ക്കാണ്. നധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേന്നാള്‍ അഥവാ ആ ഒരു ദിവസം മാത്രം എല്‍ഐസിയുടെ വരുമാനം 1228 കോടി രൂപ. നേരത്തെ ഇന്‍ഷൂറന്‍സ് മേഖലയില്‍ എല്‍െഎസി മാത്രമേ ഉണ്ടായിരുന്നുളളൂ.
എന്നാല്‍ ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്‍ഷൂറന്‍സ് മേഖലയും സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തു.ഇന്ന് രാജ്യത്ത് 23 സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാം വന്‍കിട സ്വകാര്യ ഭീമന്‍മാരാണ്.എന്നാല്‍ അവര്‍ക്കൊന്നും ഇതുവരെ എല്‍െഎസിയുടെ ഏഴയലത്ത് എത്താനായിട്ടില്ല.ഇന്ത്യയില്‍ ആകെയുളള ഇന്‍ഷൂറന്‍സ് പോളിസി ഉടമകളിലെ 72% ഉം എടുത്തിരിക്കുന്നത് എല്‍െഎസി പോളിസികളാണ്.

Get real time update about this post categories directly on your device, subscribe now.