‘ഇത്രമേല്‍ കരുതലുമായൊരു മന്ത്രിയും ഭരണ സംവിധാനവും കൂടെയുള്ളപ്പോള്‍ നമ്മളെന്തിന് ഭയക്കണം’; വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്‌

കൊറോണ ബാധിച്ച് ചൈനയ്ക്ക് പുറത്ത് ഇന്ന് ഒരാള്‍കൂടെ മരിച്ചതോടെ ചൈനയ്ക്ക് പുറത്ത് കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം രണ്ടായി.

ഇന്ത്യയടക്കം ഇരുപത്തിയഞ്ചോലം രാജ്യങ്ങളിലേക്കും കൊറോണ ബാധിച്ചതോടെ ലോകം കൊറോണ ഭീതിയിലാണ്. ഇന്ത്യയില്‍ മൂന്ന് കൊറോണ ബാധയാണ് ഇതുവരെ സ്ഥിരീകരിച്ചത്.

അത് രണ്ടും കേരളത്തിലാണ്. കൊറോണ മുന്നറിയിപ്പുണ്ടായപ്പോള്‍ തന്നെ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ പ്രശംസനീയമായിരുന്നു.

മൂന്ന് കൊറോണ ബാധ കേരളത്തില്‍ സ്ഥിരീകരിച്ചപ്പോള്‍ നിപ്പയ്ക്ക് പിന്നാലെ കൊറോണയെയും സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പ് നടത്തുന്നത്.

രാഷ്ട്രീയ വ്യത്യാസമില്ലാതെ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കും പ്രശംസയുമായി ജനങ്ങള്‍ രംഗത്തുവരുന്നുണ്ട്. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ച് അയല്‍ സംസ്ഥാനങ്ങള്‍ പോലും അന്വേഷിക്കുന്നുണ്ടെന്നത്. കേരളം നടത്തുന്ന മാതൃകാ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്.

ഇതിനിടയിലാണ് കൊറോണ പടരുന്ന ചൈനയിലുള്ള സുഹൃത്തിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മെസേജിന് മന്ത്രി നല്‍കിയ മറുപടിയും വൈറലാവുന്നത്.

ചൈനയിലുള്ള സുഹൃത്ത് ഒറ്റയ്ക്കാണെന്നും തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നുമഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ പേജില്‍ നല്‍കിയ മെസേജിന് മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രി മറുപടി നല്‍കിയെന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.

കോലഞ്ചേരി സ്വദേശിയായ ഗീതു ഉല്ലാസ് എന്ന യുവതിയാണ് മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. സഹായം തേടി മിനിറ്റുകള്‍ക്കുള്ളില്‍ മന്ത്രി ചൈനയിലുള്ള സുഹൃത്തിന്‍റെ നമ്പര്‍ തേടി.

ഇക്കാര്യം പങ്കുവച്ചായിരുന്നു ഗീതുവിന്‍റെ പോസ്റ്റ്. ‘നമ്മുടെ ആരോഗ്യവകുപ്പ് എത്രത്തോളം കരുതിയിരിക്കുന്നു എന്നതിന് ഒരു ഉദാഹരണം പറയാം… ശൈലജ ടീച്ചറിന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഞാൻ അയച്ച മെസ്സേജ് ആണ്… ഒരു മിനിട്ടിന് ഉള്ളിൽ തന്നെ മറുപടി വന്നു… ഈ കരുതലിന് ഒരുപാട് നന്ദി… ഹൃദയത്തിൽ നിന്ന്’. ഗീതു ഫേസ്ബുക്കില്‍ കുറിച്ചു.

പിന്നീട് മന്ത്രിയുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് എന്റെ സുഹൃത്തിനെ നോർക്ക സി ഇ ഓ ഹരികൃഷ്ണൻ നമ്പൂതിരി നേരിട്ട് വിളിക്കുകയും എംബസി വഴിയുള്ള കാര്യങ്ങൾ വേഗത്തിൽ ആക്കുന്നതിനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തുവെന്നും ഗീതു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News