
തനിക്ക് ചുറ്റിലുമാണ് ലോകം കറങ്ങുന്നതെന്ന് വിശ്വസിക്കുന്ന ആത്മരതിക്കാരനാണ് മോദിയെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ.
അദ്ദേഹമാണ് ബി.ജെ.പിയും സര്‍ക്കാരും ഈ രാജ്യം തന്നെയും. അത്‌കൊണ്ടാണ് ടീം മോദി ഉണ്ടാവാത്തത്. കാരണം ബ്രാന്‍ഡ് മോദി മാത്രമേയുള്ളുവെന്നും അദ്ദേഹം ആരോപിച്ചു.
സാമ്പത്തിക വിദഗ്ധരാവട്ടെ സ്വന്തം പാര്‍ട്ടിയിലുള്ള നേതാക്കളാവട്ടെ സ്വതന്ത്ര നിലപാടുള്ള ആരുമായും ദീര്‍ഘകാലം ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുന്നില്ല.
സ്വയം ശിക്ഷിതനായ മോദിക്ക് വലിയ സര്‍വകലാശാലകളില്‍ നിന്ന് വലിയ ബിരുദം നേടിയവരില്‍ അവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ വര്‍ഗീയ ഭൂതകാലം കുടഞ്ഞെറിയാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.
എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്നൊക്കെ പുറമെ പറയുമ്പോഴും തന്റെ ആര്‍എസ്എസ് പശ്ചാത്തലം കാരണം നരേന്ദ്ര മോഡി പലപ്പോഴും വെറുമൊരു ഹിന്ദു ഭൂരിപക്ഷ വാദിയായി സ്വയം ചെറുതാവുകയാണെന്നും രാമചന്ദ്ര ഗുഹ പറയുന്നു.
എങ്ങനെയാണ് അമിത് ഷാ മോഡിക്ക് സമനായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറുന്നതെന്നും ഗുഹ ലേഖനത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here