കടവൂർജയൻ വധക്കേസ്; പ്രതികളെ ഹാജരാക്കാൻ കോടതി രണ്ടു ദിവസം കൂടി അനുവദിച്ചു

ആർ.എസ്സ്.എസ്സ് പ്രവർത്തകൻ കടവൂർജയനെ ആർ.എസ്സ്.എസ്സ് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ പറയാനിരിക്കെ പ്രതികളെ ഹാജരാക്കാൻ കോടതി ജാമ്യകാർക്ക് രണ്ടു ദിവസത്തെ സമയം കൂടി അനുവദിച്ചു.

ഈ മാസം 7 ന് കേസ് വീണ്ടും പരിഗണിക്കും.കെട്ടിവെച്ച ജാമ്യതുക ജാമ്യക്കാരിൽ നിന്ന് ഈടാക്കാനൂം ജില്ലാ കോടതി 2 ലെ ജഡ്ജി സുജിത്ത്.കെ.എൻ. ഉത്തരവിട്ടു.

ജുഡീഷറിയിലെ അസാധാരണ സംഭവങൾക്കാണ് നീതി ന്യായ വ്യവസ്ഥ സാക്ഷ്യം വഹിക്കുന്നത്.കടവൂർ ജയൻ കൊലക്കേസിൽ 9 പ്രതികളും കുറ്റക്കാരാണെന്ന് കോടതി പറയുമ്പോൾ ആർ.എസ്സ്.എസ്സ് പ്രവർത്തകരായ പ്രതികൾ കോടതിയിൽ ഹാജരാകാൻ തയാറായില്ല.

വിധി പറഞ്ഞ ജഡ്ജി കൃഷ്ണകുമാർ പ്രതികളുടെ ജാമ്യം റദ്ദ്ചെയ്യുകയും പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.

തുടർന്നാണ് ഇന്നത്തേക്ക് ശിക്ഷ പറയാനായി മാറ്റിയത് എന്നാൽ ജുഡീഷ്യൽ സംവിധാനത്തെ വെല്ലുവിളിച്ച് പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല എന്നാൽ പ്രതികൾക്കുവേണ്ടി ജാമ്യം നിന്നവർ കോടതിയിൽ ഹാജരായി പ്രതികളെ ഹാജരാക്കാൻ ഒരു മാസം സമയം ആവശ്യപെട്ടെു കോടതി പക്ഷെ 2 ദിവസം മാത്രമാണ് അനുവദിച്ചത്.

വിനോദ്, ഗോപൻ, സുബ്രഹ്മണ്യൻ, അനിയൻ, പ്രണവ്, അരുൺ, രഞ്ജിത്ത്, ദിനുരാജ്, ഷിജു എന്നീ പ്രതികളാണ് ഒളിവിൽ പോയത്.

പ്രതികൾ ഇനിയും കീഴടങിയില്ലെങ്കിൽ ജാമ്യകാരുടെ സ്വത്ത് വകകൾ വരെ കോടതിക്ക് കണ്ടുകെട്ടാൻ അധികാരമുണ്ട്.പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മഹീന്ദ്രൻ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News