തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പഠന യാത്രകൾക്ക് വിലക്ക്

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള പഠന യാത്രകൾക്ക് വിലക്ക്

തൃശൂർ ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതിനാലും കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം.

ജില്ലയിൽ നിന്ന് കൊറോണ ബാധ പൂർണ്ണമായും ഒഴിവാകുന്നതവരെ പഠന യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ കത്ത് നൽകി.

ജില്ലയില്‍ കൂടുതല്‍ പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെഴകുന്ന സാഹചര്യം താത്കാലികമായി ഒഴിവാക്കണമെന്നും പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News