സെൻകുമാറിന്‍റെ പരാതി വ്യാജം; മാധ്യമപ്രവർത്തകർക്കെതിരായ കേസ് അവസാനിപ്പിച്ചു

മുൻ ഡ‍ിജിപി ടി പി സെൻകുമാറിന്‍റെ പരാതിയെ തുടര്‍ന്ന് മാധ്യമപ്രവർത്തകർക്കെതിരെ ഫയൽ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചു. സെൻകുമാറിന്‍റെ പരാതിയിലെ ആരോപണങ്ങൾ വ്യാജമെന്ന് കണ്ടെത്തിയാണ് കേസ് അവസാനിപ്പിച്ചത്.

ഗൂഢാലോചന, കൈയ്യേറ്റം ചെയ്യൽ എന്നീ ആരോപണങ്ങൾ തെറ്റാണെന്ന് ജൂ‍ഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ കൻ്റോൺമെന്‍റ് സി ഐ അനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ് കുമാറിനും കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദിനുമെതിരായാണ് മുൻ ഡിജിപിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നത്.

കേസ് അവസാനിപ്പാക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സ്വാഗതം ചെയ്തു.

വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കള്ളക്കേസ് പിന്‍വലിക്കാന്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയില്‍ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News