കൈരളി ഇംപാക്ട്; കൊല്ലത്ത് യുവദമ്പതികൾ ജാതി വിവേചനത്തിനിരയായ സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

കൊല്ലത്ത് യുവദമ്പതികൾ ജാതി വിവേചനത്തിനിരയായെന്ന കൈരളി വാർത്തയെ തുടർന്ന് പോലീസ് ആരോപണവിധേയരായ ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു.ഇളമ്പള്ളൂർ ആലുമൂട് സ്വദേശികളും ബിജെപി പ്രവർത്തകരുമായ പ്രദീപ്,ഹരി എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുണ്ടറ പോലീസ് കേസ് റജിസ്ടർ ചെയ്തത്.

സെക്ഷൻ 506, 506(1)ഐപിസി,119എ.എ.കെപി ആക്റ്റ്,3(1) (എസ്),എസ്.സി.എസ്.റ്റി എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതികാരിയായ ശ്രീകുട്ടിയുടെ മൊഴി അനുസരിച്ച് കുണ്ടറ പോലീസ് കേസെടുത്തത്.

പട്ടികജാതി പട്ടികവർഗ്ഗ പീഡന വിരുദ്ധ നിയമ പ്രകാരം കേസെടുത്തതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കില്ലെന്ന് പോലീസ് പറഞ്ഞു.കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് പോലീസ് നടപടി.

തുടരന്വേഷണം കൊട്ടാരകര ഡിവൈഎസ്പിക്കായിരിക്കുമെന്ന് സൂചനയുണ്ട്.പിന്നോക്ക സമുദായത്തിൽപ്പെട്ട യുവതിയെ ഉപേക്ഷിക്കണമെന്നായിരുന്നു ഭർത്താവിന് ബിജെപി പ്രവർത്തകരായ പ്രദീപിന്റേയും ഹരിയുടേയും തിട്ടൂരം, മാത്രമല്ല യുവതിക്കുമുമ്പിൽ പ്രതി നഗ്നത പ്രദർശിപ്പിച്ചെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ജാതി വർണ്ണ വിവേചനത്തിനിരയായ ശ്രീകുട്ടി പോലീസിനു മൊഴിനൽകി.

യുവതിയെ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ വധ ഭീഷണിയും മുഴക്കിയതായി മൊഴിയിൽ പറയുന്നു.

വനിതാകമ്മീഷനും പ്രതികൾക്കെതിരെ കേസെടുക്കും,ശ്രീകുട്ടിയും മനീഷും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.അതേ സമയം സ്ഥലം വാർഡ് മെമ്പർ ജയന്തി പ്രതികളുടെ പക്ഷം ചേർന്ന് തങളെ ആക്ഷേപിച്ചുവെന്ന് യുവ ദമ്പതികൾ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News