ആവണി പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാന്‍..; കുഞ്ഞിനെ ഊഞ്ഞാലാട്ടി വളര്‍ത്തുനായ; ‘അമ്പമ്പോ’ എന്ന് സോഷ്യല്‍മീഡിയ; വൈറലായി വീഡിയോ

കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന ഒരു വളര്‍ത്തുനായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കെട്ടിയിട്ടിരിക്കുന്ന വളര്‍ത്തുനായയാണ് കുഞ്ഞിനെ ഊഞ്ഞാലാട്ടുന്നത്.

ഇവര്‍ക്കു സമീപം നില്‍ക്കുന്ന ആരോ ആണ് വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. വീഡിയോയ്ക്ക് നിരവധി കമന്റുകളും വരുന്നുണ്ട്.

ഒട്ടുമിക്ക ആളുകളും വീഡിയോ കണ്ട് അമ്പരപ്പെടുകയാണ്. എന്നാല്‍ ചിലര്‍ വീഡിയോ എടുത്ത ആളെ കുറ്റപ്പെടുത്തുന്നുമുണ്ട്. നായയുടെ നഖമോ മറ്റോ കുഞ്ഞിന്റെ ശരീരത്തില്‍ കൊള്ളുമെന്നും കമന്റുകളുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News