
സുരക്ഷ ശക്തമാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും പൊതുജന സഹായത്തോടെ സിസിടിവി കണ്ണുമായി കൊച്ചി സിറ്റി പോലീസ്.
സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ക്യാമറകള്‍ സ്റ്റേഷനില്‍ ഇരുന്ന് തന്നെ നിരീക്ഷിക്കാനാവുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ സാങ്കേതിക വിദ്യ പോലീസ് പരീക്ഷിക്കുന്നത്.
ഇനി മുതല്‍ ക്യാമറയ്ക്ക് മുന്നിലൂടെ കടന്നു പോകുന്ന ഏതു വാഹനവും യാത്രക്കാരനും ഏതെന്ന് പൊലീസിന് പുതിയ ക്യാമറയിലൂടെ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും.
രാത്രിയും പകലും ഒന്നും ഇരുപത്തിനാലു മണിക്കൂര്‍ കണ്ണുകള്‍ തുറന്നിരിക്കുന്ന ഈ ക്യാമറയ്ക്ക് പ്രശ്‌നമല്ല. പുതിയ തരം സാങ്കേതിക വിദ്യ പരീക്ഷിച്ചിരിക്കുന്ന ഈ ക്യാമറയില്‍ വാഹനം തിരിച്ചറിയുന്നത് വളരെ എളുപ്പമാണ്.
വാഹനത്തിന്റെ നമ്പറിലെ ഏതാനും ഭാഗം മാത്രമോ നിറമോ കടന്നു പോയ ഏകദേശ സമയമോ മാത്രം ഓര്‍ത്തിരുന്നാല്‍ മതി.
നഗരത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായായാണ് നഗരത്തിലെ വിവിധ ഇടങ്ങള്‍ ഇത്തരം ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തത്.
വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ സമീപത്തെ പോലീസ് സ്റ്റേഷനില്‍ ഇരുന്ന് നിരീക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി രൂപ കല്പന ചെയ്തിട്ടുള്ളത്. പുറത്തേക്ക് കാഴ്ച ലഭിക്കുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ ഫീഡാണ് ഇത്തരത്തില്‍ സ്റ്റേഷനുകളില്‍ ലഭിക്കുന്നത്,.
പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ നഗരത്തിന്റെ ഓരോ ചലനവും പൊലീസിന് തിരിച്ചറിയാന്‍ സാധിക്കും. ഇതോടെ രാപ്പകല്‍ ഭേദമില്ലാതെ നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ സമയ വ്യത്യാസമില്ലാതെ കുറ്റവാളിയെ കണ്ടെത്താനും ക്യാമറ കണ്ണുകള്‍ പോലീസിനെ സഹായിക്കും.
വലിയ ചിലവ് വരുന്ന ഇത്തരം ക്യാമറകള്‍ സ്ഥാപിക്കാന്‍ വിവിധ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം പൊലീസിന് ഇതിനോടകം ഉറപ്പായി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here