തൂത്തുക്കുടി വെടിവയ്‌പ്പ്: നടന്‍ രജനീകാന്തിനെ ചോദ്യംചെയ്യും

തൂത്തുക്കുടിയില്‍ പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്‍ രജനീകാന്തിനെ ചോദ്യംചെയ്യും. ഇതു സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി അരുണ ജഗദേശന്‍ രജിനീകാന്തിന് നോട്ടീസ് നല്‍കി. ഫെബ്രുവരി 25ന് കമ്മീഷനു മുന്നില്‍ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്.

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണ ഫാക്ടറി ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ നടന്ന സമരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. സമരത്തില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് വെടിവെപ്പിന് ഇടയാക്കിയതെന്ന് രജനീകാന്ത് ആരോപിച്ചിരുന്നു.

ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായാണ് രജനീകാന്തിനോട് കമ്മീഷനു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അക്രമത്തില്‍ പരിക്കേറ്റ് തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമത്തിനു പിന്നില്‍ സാമൂഹ്യ വിരുദ്ധര്‍ ഉണ്ടെന്ന രജനീകാന്തിന്റെ പ്രസ്താവന.

പിന്നീടും തന്റെ പ്രസ്താവനയില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതായി രജനീകാന്ത് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News