തിരുവനന്തപുരത്ത് ചുമര്‍ചിത്രങ്ങള്‍ക്കുമേല്‍ പതിച്ച പോസ്റ്റര്‍ മേയര്‍ നേരിട്ടെത്തി നീക്കം ചെയ്തു

തിരുവനന്തപുരം നഗരത്തിലെ ചുമർചിത്രങ്ങൾക്ക് മേൽ പതിച്ചിരുന്ന പോസ്റ്ററുകൾ മേയർ നേരിട്ടെത്തി നീക്കം ചെയ്തു. നഗരസഭയിലെ പരാതി പരിഹാര സെല്ലിൽ എത്തിയ പരാതികളെ തുടർന്നാണ് മേയർ കെ.ശ്രീകുമാറിന്‍റെ ഈ നടപടി. ഇത്തരം പ്രവർത്തികൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മേയർ പറഞ്ഞു.

നഗരപിതാവ് നേരിട്ടെത്തിയാണ് ചുവർചിത്രങ്ങൾക്ക് ശാപമോക്ഷം നൽകിയത്. നിരത്തുകളെ മനോഹരമാക്കി, ഫൈൻ ആർട്‌സ് കോളേജുകളിലെ വിദ്യർത്ഥികൾ വരച്ച ചുവർ ചിത്രങ്ങൾക്ക് പകരം അവക്ക് മുകളിൽ പാർട്ടികളുടെയും സംഘടനകളുടെയും പോസ്റ്ററുകൾ മാത്രമായിരുന്നു കാണാൻ ക‍ഴിഞ്ഞത്.

നിരത്തുകളിലെ ചുമർ ചിത്രങ്ങൾക്ക് മേൽ പതിപ്പിച്ച പോസ്റ്ററുകൾ നീക്കം ചെയ്യണമെന്ന് കാട്ടി നഗരസഭയിലെ പരാതി പരിഹാര സെല്ലിൽ എത്തിയ പരാതികളെ തുടർന്നാണ് മേയർ കെ ശ്രീകുമാറിന്‍റെ ഈ നടപടി. ചിത്രങ്ങൾക്ക് മേൽ പോസ്റ്റർ പതിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് മേയർ പറഞ്ഞു.

നഗരസഭയിലെ ആരോഗ്യ വിഭാഗം, ശുചീകരണ തൊഴിലാളികൾ, ഗ്രീൻ ആർമി എന്നിവരും മേയർക്കൊപ്പം പങ്കെടുത്തു.

നഗരത്തിൽ നടക്കുന്ന പ്രകടനങ്ങൾക്ക് ശേഷം പ്ളാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയും നടപടികളെടുക്കാനാണ് നഗരസഭയുടെ തീരുമാനം. പോസ്റ്റർ നീക്കം ചെയ്യുന്നത് വരും ദിവസങ്ങളിൽ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും തുടരുമെന്ന് മേയർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here