പിഎസ്‌സി: 250 തസ്തികകളിലേക്ക് ഇന്ന് അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി വിജ്ഞാപനംചെയ്‌ത 250 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.

ലാസ്റ്റ് ഗ്രേഡ്, എസ്ഐ, എൽപി/യുപി അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്‌സ്, ഫുഡ് സേഫ്റ്റി ഓഫീസർ, അഗ്രിക്കൾച്ചറൽ ഓഫീസർ, ഫാർമസിസ്റ്റ് തുടങ്ങിയവയ്‌ക്കൊപ്പം എച്ച്എസ്എസ്ടിയിലെ വിവിധ അധ്യാപക തസ്തികകളിലേക്കും അപേക്ഷിക്കാം.

സബ് ഇൻസ്‌പെക്ടർ, അസിസ്‌റ്റന്റ്‌ ജയിലർ, എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയിനി, വൈൽഡ് ലൈഫ് അസിസ്റ്റന്റ്, ആംഡ് പൊലീസ് കോൺസ്റ്റബിൾ, സിവിൽ എക്‌സൈസ് ഓഫീസർ തുടങ്ങിയ യൂണിഫോം വിഭാഗത്തിലെ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌.

സംവരണ വിഭാഗക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റിനും നിരവധി തസ്തികകളിലേക്ക്‌ അപേക്ഷിക്കാം. പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here