ഒന്നാം ഏകദിനം: പ്രഥ്വിക്കും മായങ്കിനും അരങ്ങേറ്റം; തുടക്കത്തില്‍ പതറി ഇന്ത്യ

ഹാമില്‍ട്ടണ്‍: ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടിയ ന്യൂസീലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമില്ലാതെ കളിക്കുന്ന ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത് മായങ്ക് അഗര്‍വാളും പൃഥ്വി ഷായുമാണ്. മായങ്കിനും പൃഥ്വി ഷായ്ക്കും ഇതു അരങ്ങേറ്റ മത്സരമാണ്.

അതേസമയം പരിക്കേറ്റ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഇല്ലാതെയാണ് കിവീസ് കളിക്കുന്നത്. പകരം ടോം ബ്ലന്‍ഡല്‍ കിവീസിനായി അരങ്ങേറി.

ടോം ലാഥമാണ് ആതിഥേയരുടെ ക്യാപ്റ്റന്‍. മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ട്വന്റി 20 പരമ്പരയിലെ 5–0 സമ്പൂർണ വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യ.

കിവീസ് ലോർഡ്സിൽ ലോകകപ്പ് ഫൈനലിനു ശേഷമുള്ള ആദ്യ മത്സരത്തിൽ നയിക്കാൻ കെയ്ൻ വില്യംസൻ ഇല്ലാത്തതിന്റെ ക്ഷീണത്തിലും. മാഞ്ചസ്റ്ററിലെ ലോകകപ്പ് സെമിക്കു ശേഷം ഇരുടീമുകളും ഏകദിനത്തിൽ ഇതാദ്യമായാണ് ഏറ്റുമുട്ടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here