സേനയിലെ കമാന്റര്‍ പദവികളില്‍ സ്ത്രീകള്‍ അനുയോജ്യരല്ലെന്ന് കേന്ദ്രം

സ്ത്രീസുരക്ഷയും പുരോഗതിയുമാണ് കേന്ദ്രസര്‍ക്കാറിന്റെ മുഖമുദ്രയെന്നൊക്കെ പറയുമ്പോഴും എല്ലാ നടപടികളിലും സ്ത്രീ വിരുദ്ധതയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

സേനയിലെ സ്ത്രീകള്‍ക്കെതിരെയാണ് ഇപ്പോള്‍ സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്. സേനയിലെ കമാന്റര്‍ പദവിക്ക് സ്ത്രീകല്‍ അനുയോജ്യരല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു.

വനിതാ ഓഫീസര്‍മാരെ പുരുഷ സൈനികര്‍ അംഗീകരിക്കുന്നില്ലെന്നാണ് കേന്ദ്രം സുപ്രീംകോടതിക്ക് മുന്നില്‍ നിരത്തിയ വാദം. കമാന്റര്‍ പദവിയില്‍ സ്ത്രീകളെ അംഗീകരിക്കാനുള്ള പരിശീലനം പുരുഷ സൈനികര്‍ക്ക് ഇതുവരെ ലഭിച്ചില്ലെന്നും.

ഗര്‍ഭകാലത്തും, അമ്മയായിരിക്കുമമ്പോഴും ഉള്‍പ്പെടെ കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടെ കമാന്റര്‍ പദവിയുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് സ്ത്രീകള്‍ക്ക് വെല്ലുവിളിയായിരിക്കുമെന്നും.

കൂടുതല്‍ ശാരീരിക മാനസിക ആരോഗ്യം ആവശ്യമുള്ള ജോലിയാണ് കമാന്റര്‍ പദവിയെന്നും. നേരിട്ടുള്ള യുദ്ധമുഖങ്ങളില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതാണ് സൈന്യത്തിനും ഗവണ്‍മെന്റിനും നല്ലതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

മാറുന്ന കാലത്തിനനുസരിച്ച് കാഴ്ച്ചപ്പാടുകളും മാറണമെന്നും സ്ത്രീകളെ മാറ്റിനിര്‍ത്തുകയല്ല അവര്‍ക്ക് അവസരങ്ങല്‍ നല്‍കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി സര്‍ക്കാറിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News