
തിരുവനന്തപുരം: ഒന്നാം തീയതി ബാറുകളും മദ്യ വില്‍പ്പന ശാലകളും തുറക്കില്ലെന്നും അക്കാര്യത്തില്‍ അനുമതികള്‍ നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍.
ലഹരി വര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യത്തിന്റെ കാര്യത്തില്‍ യുഡിഎഫിന്റെ നയമല്ല എല്‍ഡിഎഫിന്റേതെന്നും ബാറുകള്‍ പൂട്ടിയെങ്കിലും മദ്യത്തിന്റെ ഉപയോഗം സംസ്ഥാനത്ത് കുറഞ്ഞില്ലെന്നും അദ്ധേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും നിയമപരമായ കാര്യങ്ങള്‍ മാത്രമെ സര്‍ക്കാര്‍ നടപ്പാക്കു എന്നും ടി പി രാമകൃഷ്ണന്‍ സഭയില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here