ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയില്‍ നിന്ന് തെറിച്ചുവീണ് മധ്യവയസയ്ക്ക് പരുക്ക്

വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് തെറിച്ചുവീണ് മധ്യവയസയ്ക്ക് ഗുരുതരപരുക്ക്. തളിമല സ്വദേശി ശ്രീവള്ളിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പതിന്നൊന്നേ കാലോടെയാണ് സംഭവം. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു സൂപ്പര്‍ഫാസ്റ്റ് ബസില്‍ നിന്നാണ് ഇവര്‍ തെറിച്ചുവീണത്. കോഴിക്കോടുള്ള ബന്ധുവിനെ കാണാന്‍ വൈത്തിരിയില്‍ നിന്ന് ബസ്സുകയറിയ ഉടനെയാണ് ദാരുണമായ സംഭവമുണ്ടായത്.

ഇവരെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ക

യറിയ ഉടന്‍ ബസ്സ് വേഗത്തില്‍ മുന്നോട്ടെടുത്തതും ഓട്ടോമാറ്റിക് ഡോര്‍ അടയാതിരുന്നതും അപകടത്തിന് കാരണമായി. തൊട്ടുപുറകില്‍ ഉണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വലിയ ദുരന്തമൊഴിവാവുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മന്റ് മുഴുവന്‍ ബസുകളും പരിശോധിച്ച് ചെക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായും സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആര്‍ ടി ഓ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News