ശബരിമല തിരുവാഭരണം കൈവശം വയ്ക്കാന്‍ പന്തളം കൊട്ടാരത്തിന് എന്ത് അവകാശം? ചോദ്യംചെയ്ത് സുപ്രീംകോടതി

ദില്ലി: ശബരിമല തിരുവാഭരണം പന്തളം കൊട്ടാരം കൈവശം വയ്ക്കുന്നത് ചോദ്യംചെയ്ത് സുപ്രീംകോടതി.

തിരുവാഭരണം കൈവശം വയ്ക്കാന്‍ കൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ആഭരണം ദൈവത്തിന് സമര്‍പ്പിച്ചതല്ലേയെന്നും സമര്‍പ്പിച്ച് കഴിഞ്ഞ് ആഭരണത്തില്‍ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്നും കോടതി ചോദിച്ചു. തിരുവാഭരണത്തിന്റെ അവകാശം ദൈവത്തിനാണോ കൊട്ടാരത്തിനാണോയെന്നും കോടതി ചോദിച്ചു.

ജസ്റ്റീസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here