അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറത്ത് കൊന്നു

കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറത്ത് കൊന്നു.
അസം സ്വദേശി ജലാലാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഫോണ്‍ സംബന്ധമായ, വിഷയത്തെ ചൊല്ലി ജലാലും അബ്ദുള്ളും തമ്മില്‍ തര്‍ക്കം ഉണ്ടായതായി
പറയപ്പെടുന്നു. ഇതാണ് കൊലയ്ക്ക് കാരണമത്രേ.

കൊല നടത്തിയതിനു ശേഷം ഇയാള്‍ ടിക് ടോക് ചെയ്യുകയും ചെയ്തു.
കൃത്യം നടന്നതറിഞ്ഞ് മുറിയിലെ താമസക്കാരായ മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.
ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍പോലീസില്‍ വിളിച്ചറിയിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് എത്തിയിട്ടും വാതില്‍ തുറക്കാന്‍ അബ്ദുല്‍ തയ്യാറായില്ല.

കയ്യിലുള്ള ജലാലിന്റെ ഫോണിന്റെ പാസ്സ്വേര്‍ഡ് നല്‍കിയാല്‍ തുറക്കാം എന്ന് അബ്ദുല്‍ പറഞ്ഞതോടെ കൂടെ താമസിച്ചിരുന്ന ആള്‍ പാസ്സ്വേര്‍ഡ് നല്‍കി. ഇതോടെ ഇയാള്‍ വാതില്‍
തുറന്ന് നല്‍കി.

പോലീസ് അകത്ത് കടക്കുമ്പോള്‍ അബ്ദുള്‍ സ്വയം കഴുത്തറത്ത നിലയിലായിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കയച്ചു.

അബ്ദുള്ളും ജലാലും ഒരു വര്‍ഷമായി അഞ്ചലിലെ കോഴിക്കടയിലെ ജീവനക്കാരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News