കൊറോണ: കേരളത്തെ മാതൃകയാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ മാതൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത നാള്‍മുതല്‍ കണ്ണുചിമ്മാതെ കേരളം നടത്തിയ ഇടപെടലുകളാണ് കേന്ദ്രം മാതൃകയാക്കുന്നത്.

കേരളത്തിലെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍ അഭിനന്ദിച്ചു.ചൊവ്വാഴ്ച സംസ്ഥാനത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വിവിധ ജില്ലകളിലായി 2421 പേര്‍ നിരീക്ഷണത്തിലുണ്ട്.2321 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രിയിലുമാണ്. 190 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 118 എണ്ണം ആലപ്പുഴയിലാണ് പരിശോധിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. തൃശൂര്‍- 82, ആലപ്പുഴ- 51, കാസര്‍കോട്- 29 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ഇതില്‍ നേരിട്ട് ബന്ധമുള്ളവര്‍ 87 പേരുണ്ട്.കൊറോണ സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും കാഞ്ഞങ്ങാട്ടെയും വിദ്യാര്‍ഥികളുടെ നില തൃപ്തികരമായി തുടരുന്നു. ജില്ലകളില്‍ നിന്ന് നിരീക്ഷണത്തിലുള്ളവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുന്നുണ്ട്.

neeli1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here