രാജ്യത്തോടുളള കരുതല്‍ ഇങ്ങനെയോ?

എല്ലാവരുടെയും സാമ്പത്തിക വികസനം, കരുതലുള്ള സമൂഹം, ജീവിതം എളുപ്പമാക്കല്‍.ധനമന്ത്രി നിര്‍മല സീതാരാമന്‍ പോയവാരം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ആവര്‍ത്തിച്ചു പറഞ്ഞ ചില പ്രയോഗങ്ങളും ഊന്നലുകളുമാണിത്.

ബജറ്റില്‍ പറഞ്ഞ ഇക്കാര്യങ്ങളോട് നിര്‍മല സീതാരാമന് തെല്ലെങ്കിലും ആത്മാര്‍ഥതയുണ്ടോ? വാസ്തവത്തില്‍ അങ്ങനെ എന്തെങ്കിലും ഗവണ്‍മെന്റ് ലക്ഷ്യംവയ്ക്കുന്നുണ്ടോ? ബജറ്റില്‍ സാമൂഹ്യമേഖലകളോടു സ്വീകരിച്ച സമീപനം ഒന്നുമാത്രം മതി സമൂഹത്തിന്റെ കരുതലില്‍, ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതില്‍ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ലെന്ന് തിരിച്ചറിയാന്‍.സാമൂഹ്യക്ഷേമ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതിന്റെ വേണ്ടുവോളം സൂചനകള്‍ ബജറ്റിലുണ്ട്.

ഗവണ്‍മെന്റ് പിന്മാറുന്നുവെന്ന് മാത്രമല്ല, ഈ മേഖലകളിലെല്ലാം പൊതു-സ്വകാര്യ പങ്കാളിത്തം വ്യാപകമാക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനവും പൊതുവിതരണസമ്പ്രദായം ദുര്‍ബലമാക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായി കാണണം.മാന്ദ്യം വിഴുങ്ങിയ സമ്പദ്വ്യവസ്ഥയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താല്‍, സാമൂഹ്യക്ഷേമ മേഖലകളെ മുമ്പെങ്ങുമില്ലാത്തവിധം പരിഗണിക്കുകയായിരുന്നു വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News