
പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുന്ന പ്രധാനമന്ത്രി വേണ്ടി വന്നാല്‍ താജ് മഹലും വില്‍ക്കാന്‍ മടിക്കില്ലെന്നു രാഹുല്‍.
ഇന്ത്യന്‍ ജനതയുടെ രക്തത്തില്‍ അലിഞ്ഞ ദേശീയതയെ ആര്‍ക്കും നീക്കാനാവില്ല. ഓരോ പ്രസംഗത്തിലും ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാനുള്ള പരാമര്‍ശങ്ങളാണ് അദ്ദേഹം നടത്തുന്നത്. യുവാക്കള്‍ക്ക് പ്രതിവര്‍ഷം 2 കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് 2014 ല്‍ അധികാരത്തിലേറിയ മോദി ഇപ്പോള്‍ അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.
മനുഷ്യവിഭവശേഷിയില്‍ ചൈനയെ നേരിടാന്‍ കെല്‍പുള്ള ഏക രാജ്യം ഇന്ത്യയാണ്. അതു സാധ്യമാക്കാന്‍ യുവാക്കള്‍ക്കു തൊഴില്‍ നല്‍കണം. വാചകക്കസര്‍ത്തില്‍ മാത്രമാണു മോദിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും താല്‍പര്യം. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയുള്‍പ്പെടെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു മൗനം പാലിക്കുന്ന മോദിക്ക് ആത്മപ്രശംസയില്‍ മാത്രമാണു ശ്രദ്ധയെന്നു പ്രിയങ്ക പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here