‘ഗുജറാത്തിലെ അറവുകാരന്‍’- അമേരിക്കന്‍ സിറ്റി കൗണ്‍സില്‍

ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കും, ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ അമേരിക്കയിലെ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പ്രമേയം പാസ്സാക്കി.സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പാസ്സാക്കിയ പ്രമേയത്തില്‍ ഗുജറാത്ത് കലാപത്തില്‍ മുസ്ലിങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവവും പരാമര്‍ശിച്ചിട്ടുണ്ട്.

2002ല്‍ ഈ കലാപം നടക്കുമ്പോള്‍ മോദിയായിരുന്നു മുഖ്യമന്ത്രിയെന്നും ‘ഗുജറാത്തിലെ അറവുകാരന്‍’ എന്ന ദുഷ്‌പേര് അദ്ദേഹം സമ്പാദിക്കുകയുണ്ടായെന്നും പ്രമേയത്തില്‍ പറയുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് രാജ്യത്തിന്റെ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രമേയം കൊണ്ടുവന്നത് സിറ്റി കൗണ്‍സില്‍ മെമ്പറായ ഇന്ത്യന്‍ വംശജ ക്ഷമ സാവന്താണ്.

ഇന്ത്യയിലെ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യത്തെ അമേരിക്കന്‍ നിയമനിര്‍മാണസഭയാണ് സിയാറ്റില്‍ സിറ്റി കൗണ്‍സില്‍. പൗരത്വ നിയമഭേദഗതിക്കെതിരെ നേരത്തെ തന്നെ വലിയ പ്രതിഷേധങ്ങള്‍ നഗരത്തില്‍ നടന്നിരുന്നു.

സിയാറ്റിലിലെ ദക്ഷിണേഷ്യന്‍ നാടുകളില്‍ നിന്നുള്ളവര്‍ ഈ പ്രക്ഷോഭങ്ങള്‍ക്കായി സഖ്യപ്പെടുകയും സിറ്റി കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.സിറ്റി കൗണ്‍സിലിന്റെ ഈ നടപടി നഗരത്തിന്റെ തുറന്ന മനോഭാവത്തെ അടിവരയിട്ട് കാണിക്കുന്നതായി ക്ഷമ സാവന്ത് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News