മോദി കബളിപ്പിക്കുന്നോ?

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന കേന്ദ്രപ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനെന്ന് സംശയം.

രാജ്യത്തൊട്ടാകെ ഉയരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനും പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനം സുഗമമാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിലപാട് കൈക്കൊണ്ടതെന്നാണ് വിലയിരുത്തല്‍. എന്‍ആര്‍സി രാജ്യമൊട്ടാകെ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കിയത്.

എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് വിവിധ വേദികളിലും പാര്‍ലിമെന്റ് പ്രസംഗങ്ങള്‍ക്കിടയിലും ആവര്‍ത്തിച്ച അമിത് ഷായുടെയും മോഡിയുടെയും നിലപാടുകള്‍ക്ക് വിരുദ്ധമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഇന്നലത്തെ മറുപടി. എന്‍ആര്‍സി സംബന്ധിച്ച് പാര്‍ലമെന്റിനെ കേന്ദ്രം കബളിപ്പിക്കുകയാണോ എന്നാണ് ആശങ്ക .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here