വള്ളിക്കുന്ന് ആള്‍ക്കൂട്ട ആക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം വള്ളിക്കുന്ന് ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അരിയല്ലൂര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍.

സംഭവത്തില്‍ കണ്ടാലറിയാവുന്ന പതിനൊന്നുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവം പ്രത്യേകമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഷറഫുദ്ദീന്‍, നവാസ് എന്നിവരെയാണ് മോഷ്ടാക്കളെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പതിനൊന്നുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശികളായ സി വി ബിജുലാല്‍, പി കെ സബീഷ്, എ ടി വേണുഗോപാല്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായവര്‍. വള്ളിക്കുന്ന് സംഭവം പ്രത്യേകം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മുസ്ലിം നാമധാരികളാണെന്നറിഞ്ഞ് ആര്‍ എസ് എസ്സുകാര്‍ സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന പി കെ അബ്ദുറബ്ബിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് സുഹൃത്തിനെ റെയില്‍വേസ്റ്റേഷനില്‍ വിടാന്‍പോയ ഷറഫുദ്ദിനെയും നവാസിനെയും ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍നിന്ന് പ്രാഥമിക ചികിത്സനല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News