വിജയ്‌യുടെ കസ്റ്റഡി; മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി; ചെന്നൈയിലേക്ക് കൊണ്ടുപോകും

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്‌യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തതോടെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വച്ചു.

കടലൂരില്‍ ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മാണ കമ്പനിയുടെ ഓഫീസില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് വിജയ്‌യെ കസ്റ്റഡിയിലെടുത്തത്. വിജയ്‌യെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ഇന്നുതന്നെ ചെന്നൈയില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, താരത്തിനെതിരായ നടപടി ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പകപോക്കലാണെന്നാണ് ആരോപണം.

മെര്‍സല്‍ എന്ന ചിത്രത്തിലൂടെ വിജയ്‌യുടെ കഥാപാത്രം നോട്ടുനിരോധനത്തെയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിച്ചിരുന്നു. ഇതോടെ വിജയ്യെ നേരിട്ടത് കടുത്തസംഘപരിവാര്‍ ആക്രമണമായിരുന്നു.

മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവിന്റെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here