ലളിതം സുന്ദരം ടൈറ്റിൽ പുറത്തുവിട്ടു

സഹോദരി ഒരു ലേഡി സൂപ്പർ സ്റ്റാർ ആണ് സഹോദരിയെ വച്ച് സഹോദരൻ ഒരു സിനിമ സംവിധാനം ചെയ്യുന്നു, പക്ഷേ ഇത് സിനിമയല്ല യാഥാർത്ഥ്യമാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് ആണ് ഈ ചിത്രവുമായി എത്തുന്നത്.

മഞ്ജു വാര്യർ ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു സൂപ്പർ സിനിമയുമായി മധു വാര്യർ സംവിധായകൻ ആയി എത്തുന്നു.

മഞ്ജുവാര്യർ പ്രൊഡക്ഷൻസും സെഞ്ചുറി പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൈജുകുറുപ്പ്, ദിലീഷ് പോത്തൻ എന്നിവരും അഭിനയിക്കുന്നു.

എല്ലാ കുടുംബ പ്രേക്ഷകർക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന നർമ്മത്തിൽ ചാലിച്ച് ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ മധു വാര്യർ പറഞ്ഞു.

പ്രമോദ് മോഹൻ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ പി. സുകുമാർ. ബിജിബാൽ ആണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഇടുക്കിയിലെ പീരുമേട്, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ ചിത്രം ഫെബ്രുവരി 15ന് ശേഷം ചിത്രീകരണം ആരംഭിക്കും.

ചിത്രത്തിൻറെ ടൈറ്റിൽ മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തു വിട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here