ജെഎൻയുവിൽ സംഘപരിവാർ ഭീകരാക്രമണത്തിന് ഇരയായ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ എ കെ ജി സെന്ററിൽ സന്ദർശിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരള യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന ‘വിആർവൺ’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഐഷി തിരുവനന്തപുരത്ത് എത്തിയത്.
ജെഎൻയു സംഘർഷത്തെ കുറിച്ചും എബിവിപിയെ മുൻനിർത്തി ആർഎസ്എസ് നടപ്പിലാക്കാൻ ശ്രമിക്കുന്ന വർഗീയ അജണ്ടകളെ കുറിച്ചും ഇരുവരും സംസാരിച്ചു.
വിദ്യാർഥികൾക്കെതിരെ പ്രയോഗിക്കുന്ന ഓരോ ഇരുമ്പുവടിക്കും ആശയപരമായ സംവാദംകൊണ്ട് മറുപടി നൽകുമെന്ന ഐഷിയുടെ നിലപാട് അഭിനന്ദനാർഹവും മാതൃകാപരവുമാണെന്ന് കോടിയേരി പറഞ്ഞു.
എസ്‌എഫ്‌ഐ ഭാരവാഹികളായ വി എ വിനീഷും കെ എം സച്ചിൻ ദേവും ഐഷി ഘോഷിനൊപ്പം ഉണ്ടായിരുന്നു.

Get real time update about this post categories directly on your device, subscribe now.