സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷിയായ ഒരു ആര്‍എസ്എസ്സുകാരന്റെ പേരുപറയാമോ? തുറന്നടിച്ച് കെ.കെ രാഗേഷ്; വീഡിയോ കാണാം

ഇന്ന് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബിജെപിയുടെ വായടപ്പിച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗവും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ രാഗേഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധനേടി.

നിങ്ങള്‍ക്ക് ഞങ്ങളെ ആക്രമിക്കാം, വെടിവെക്കാം, കൊലപ്പെടുത്താം പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളെ തോല്‍പിക്കാനാവില്ല. ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നില്‍ നിങ്ങള്‍ കീഴടങ്ങുകതന്നെ ചെയ്യും.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ രക്തസാക്ഷികളായിട്ടുണ്ട്. ആ രക്തസാക്ഷിത്വത്തില്‍ നിന്നാണ് മതേതര ഇന്ത്യ രൂപപ്പെട്ടത്.

ആ മതേതര ഇന്ത്യയുടെ പൈതൃകം പേറുന്ന ഞങ്ങളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താനാവില്ല. നിങ്ങളുടെ പൈതൃകം ഭീരുക്കളുടേതാണ്.

സ്വാതന്ത്ര്യസമരത്തില്‍ രക്തസാക്ഷിയായ ഒരു ആര്‍എസ്എസ്സുകാരന്റെ പേരുപറയാമോ? ഈ പോരാട്ടം ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രവും മതേതര ഇന്ത്യയും തമ്മിലാണെന്നും കെ.കെ രാഗേഷ് ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News