അമേരിക്കയില്‍ ഇന്ത്യയുടെ പ്രൗഢി ഉയര്‍ത്തിയിരിക്കുകയാണ് ഇന്ത്യക്കാരിയായ സോഷ്യലിസ്റ്റ് നേതാവ് ക്ഷമ സാവന്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കയിലെ സീയാറ്റില്‍ കൗണ്‍സിലില്‍ പ്രമേയം അവതിരിപ്പിച്ചാണ് ക്ഷമ ഏവരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നിരവധി പ്രതിഷേധ പരിപാടികള്‍ അരങ്ങേറുമ്പോള്‍ സിയാറ്റില്‍ കൗണ്‍സിലില്‍ പ്രമേയം പാസാക്കുന്നതില്‍ നേതൃത്വം നല്‍കി വിഷയത്തിന് അന്താരാഷ്ട്ര ശ്രദ്ധ നല്‍കിയിരിക്കുകയാണ് ക്ഷമ സാവന്തെന്ന പുനൈ സ്വാദേശിനി.
മറ്റൊരു പ്രത്യേകത കൂടിയുണ്ട് ക്ഷമയ്ക്ക്. 46കാരിയായ ക്ഷമ സിയാറ്റില്‍ കൗണ്‍സിലിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന ആദ്യത്തെ സോഷ്യലിസ്റ്റ് അംഗം കൂടിയാണ്.
ആമസോണ്‍ ഉള്‍പ്പെടെയുള്ള വന്‍ കോര്‍പ്പറേറ്റുകള്‍ പിന്തുണച്ച സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് മുംബൈയില്‍ ജനിച്ചു വളര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ക്ഷമ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത തകര്‍ക്കുന്ന ഒന്നാണ് പൗരത്വഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള തീരുമാനമെന്ന് ക്ഷമ വ്യക്തമാക്കി. ഈ തീരുമാനം പാര്‍ലമെന്റ് പിന്‍വലിക്കണമെന്ന ആവശ്യപ്പെടുന്ന പ്രമേയമാണ് ക്ഷമ സിറ്റി കൗണ്‍സിലില്‍ അവതരിപ്പിച്ചത്.
മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്ന ഈ നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നുണ്ട്. പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ സിയാറ്റില്‍ കൗണ്‍സില്‍ പ്രമേയം ഏകകണ്ഡമായി അംഗീകരിക്കുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.