കേരള മാതൃക പിന്തുടര്‍ന്ന് മധ്യപ്രദേശും; പൗരത്വ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കി

പൗരത്വ ഭേദഗതി നിയമത്തില്‍ കേരള മാതൃക പിന്തുടര്‍ന്ന് മധ്യപ്രദേശും. കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാരും പ്രമേയം പാസാക്കി.

സിഎഎ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയതിന് ശേഷമാണ് പ്രമേയം പാസാക്കിയത്.

ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി കമല്‍നാഥ് അധ്യക്ഷനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം എടുത്തതും.

കേരളമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കുന്നത്. പിന്നീട് പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും നിയമത്തിനെതിരേ രംഗത്തെത്തുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News