പുനഃസംഘടനയെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

പുനസംഘടനയെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പെരിയയിലെ ശരത് ലാല്‍ , കൃപേഷ് ഫണ്ട് വിവാദത്തെ തുടര്‍ന്ന് കെ എസ് യു വില്‍ നിന്ന് പുറത്താക്കിയ ജില്ലാ പ്രസിഡന്റ് നോയല്‍ ടോം ജോസഫിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കാസര്‍ഗോട്ടെ കെ എസ് യു പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി .

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ,സെക്രട്ടറി .ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പെര്‍ഫോമന്‍സ് ലിസ്റ്റാണ് ദേശീയ നേതൃത്വം പുറത്തിറക്കിയത് .ഒരു മാനദണ്ഡവുമില്ലാതെയാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം.

അതിനിടെ കെ എസ് യു കാസര്‍ഗോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കിയ നോയല്‍ ടോം ജോസഫിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധവുമായി കെ എസ് യു പ്രവര്‍ത്തകര്‍ രംഗത്തെത്തി .

പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് കൃപേഷ് കുടുംബ സഹായ ഫണ്ടിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ പിരിച്ച തുക കുടുംബത്തിനോ കെ എസ് യു സംസ്ഥാന കമ്മിറ്റിക്കോ കൈമാറിയില്ലെന്ന് കാട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് നോയലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് കാസര്‍ഗോട്ടെ കെ എസ് യു  പ്രവര്‍ത്തകരടെ അവകാശ വാദം .അവര്‍ ഇക്കാര്യം ഫെയ്സ്ബുക്കില്‍ പോസ്റ്റുകയും ചെയ്തു .

വി.എസ് ജോയി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളെയക്കെ തഴഞ്ഞാണ് നോയലിനെ ഭാരവാഹി ലി സ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

എ ഗ്രൂപ്പ് കയ്യൊഴിഞ്ഞ നോയലിനെ രാജ് മോഹന്‍ ഉണ്ണിത്താനാണ് പിന്തുണക്കുന്നതെന്നാണ് സൂചന ഏതായാലും നോയലിനെതിരെ ശക്തമായ പ്രതിഷേധം തുടരാനാണ് കെ എസ് യു പ്രവര്‍ത്തകരുടെ തീരുമാനം .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News