നീർമിഴി പീലിയില്‍ എന്ന ഗാനത്തിന്റെ കവർ വേര്‍ഷനുമായി വിധു പ്രതാപ്

1989ഇൽ പുറത്തു വന്ന വചനം സിനിമയിലെ നീർമിഴി പീലി എന്ന ഗാനത്തിന്റെ കവർ വേര്‍ഷനുമായി വിധു പ്രതാപ്.  വചനത്തിലെ നായകനടന്മാരായ ജയറാമും സുരേഷ് ഗോപിയും ചേർന്ന് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജുകൾ വഴിയാണ് കവർ സോങ് പുറത്തിറക്കിയത്.

1989ഇൽ പുറത്തു വന്ന വചനം സിനിമയിലെ നീർമിഴി പീലി എന്ന ഗാനത്തിന്റെ കവർ വേർഷൻ ഗായകൻ വിധു പ്രതാപ് പുറത്തിറക്കി. വചനത്തിലെ നായകനടന്മാരായ ജയറാമും സുരേഷ് ഗോപിയും ചേർന്ന് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജുകൾ വഴിയാണ് കവർ സോങ് പുറത്തിറക്കിയത്.

മുപ്പത് വർഷങ്ങൾക്ക് മുൻപ് പുറത്തു വന്ന ഗാനം വീണ്ടും ഹൃദ്യമായ മറ്റൊരു രൂപത്തിൽ കാണാനും കേൾക്കാനും കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചാണ് താരങ്ങൾ ഗാനം പുറത്തിറക്കിയത്.

മോഹൻ സിത്താരയായിരുന്നു വചനത്തിന്റെ സംഗീത സംവിധാനം. ശ്രീ ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് ശബ്ദമായത് ശ്രീ കെ ജെ യേശുദാസാണ്. ജയറാമും, സുരേഷ് ഗോപിയും സിത്താരയുമാണ് വചനത്തിൽ അഭിനയിച്ചത്.

മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വെച്ചിട്ടുള്ള ഈണങ്ങളിൽ ഒന്നായ നീർമിഴി പീലിയെ വളരെ പുതുമയോടെയാണ് വിധു അവതരിപ്പിച്ചിരിക്കുന്നത്. കൺടെംപററി ഡാൻസിന്റെ അകമ്പടിയോടെ തികച്ചും സ്വപ്നതുല്യമായ പശ്ചാത്തലത്തിലാണ് കവർ വീഡിയോ ഒരുക്കിയിരിക്കുന്നത്.

താൻ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കലാകാരന്മാരായ ശ്രീ ജയറാമും ശ്രീ സുരേഷ് ഗോപിയും ചേർന്ന് തന്റെ കവർ സോങ് പുറത്തിറക്കിയതിൽ ഉള്ള സന്തോഷം വിധു പ്രതാപ് പങ്കുവെച്ചു.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ നീർമിഴി പീലിയുടെ കവർ സോങ്, തനിക്ക് എപ്പോഴും സ്നേഹവും, പ്രോത്സാഹനവും, ഊർജവും നൽകി കൂടെ നിൽക്കുന്ന സംഗീത പ്രേമികൾക്ക് സമർപ്പിക്കുന്നുവെന്ന് സോങ് പുറത്തിറക്കി വിധു പ്രതാപ് പറഞ്ഞു.

രാവണ ക്രാഫ്റ്റിന്റെ ബാനറിൽ പുറത്തിറങ്ങിയ കവർ സോങ്ങിന്റെ സംവിധാനവും കൊറിയോഗ്രഫിയും കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീജിത്ത് ശിവാനന്ദനും നിർമാണം രൂപേഷ് ജയനാരായണനുമാണ്.

വിധു പ്രതാപിനോടൊപ്പം വിഡിയോയിൽ അപർണ, റോഷൻ എന്നീ നർത്തകരും ഉണ്ട്. ദീപ്തി വിധു പ്രതാപ് ക്രീയേറ്റീവ് ഡയറക്ടറായ ഗാനത്തിന്റെ ഛായാഗ്രഹണം പ്രമോദും എഡിറ്റിംഗ് വിഷ്ണു നാരായണനുമാണ്. വിധു പ്രതാപിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ ലൈവ് ആയ ഗാനം സംഗീതാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News