ആദ്യം ലൗ ജിഹാദിനെക്കുറിച്ച് പ്രതികരണം; ഒടുവില്‍ പ്രതിഷേധം ഭയന്ന് ഫെയ്‌‌സ്‌ബു‌ക്ക് പോസ്റ്റ് മുക്കി ബെന്നി ബെഹന്നാന്‍

ലൗ ജിഹാദിനെക്കുറിച്ച് പ്രതികരിച്ചതിനുപിന്നാലെ ‘പ്രതിഷേധം’ ഭയന്ന് ചാലക്കുടി എംപിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹന്നാന്‍ ഫെയ്‌‌സ്‌ബു‌ക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്‌തു.

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയാണ് ബെന്നി ബെഹന്നാന്‍ ആദ്യം ഫെയ്‌സ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌ത‌ത്.

ലോക്‌സഭയില്‍ ബെന്നി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി കേരളത്തില്‍ നിന്നും ലൗ ജിഹാദ് കേസുകളൊന്നും കേന്ദ്ര ഏജന്‍സികളുടെ പക്കലില്ലെന്ന് വ്യക്തമാക്കിയത്.

ഇതിന്റെ രേഖകള്‍ സഹിതമായിരുന്നു ബെന്നിയുടെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ്.എന്നാല്‍ പോസ്റ്റ് ഇട്ടതിനുപിന്നാലെ ബെന്നിക്കെതിരെ അസഭ്യവര്‍ഷവും വര്‍ഗീയപരാമര്‍ശങ്ങളുമായി കുറച്ചുപേര്‍ രംഗത്തെത്തി.

ലൗ ജിഹാദ് സംബന്ധിച്ച് സഭയുടെ നിലപാടിന് വിരുദ്ധമാണ് ബെന്നിയുടെ പോസ്റ്റ് എന്നും കമന്റുകളുണ്ടായിരുന്നു. യുഡിഎഫിന് വോട്ട് ചെയ്‌ത തങ്ങള്‍ ഇനി ബിജെപിക്കേ വോട്ട് നല്‍കൂവെന്നും ചിലര്‍ കമന്റ് ചെയ്‌തു.

ഇതോടെ തന്റെ ഫെയ്‌സ്‌ബുക്ക് പേജില്‍ നിന്നും പോസ്റ്റ് തന്നെ ബെന്നി ബെഹന്നാന്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. ബിജെപിയും സീറോ മലബാര്‍ സഭയുമാണ് കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പ്രസ്‌താവിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News