ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടി; ഈ രാജ്യസന്ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നു

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയുമായി ഭൂട്ടാന്‍. പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ വിസയും പാസ്‌പോര്‍ട്ടുമില്ലാതെ സൗജന്യമായി സന്ദര്‍ശിച്ച ഭൂട്ടാന്‍ ഇനി സന്ദര്‍ശിക്കണമെങ്കില്‍ നിശ്ചിത ഫീസ് കൊടുക്കേണ്ടി വരും.

വിനോദ സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കല്‍ ലക്ഷ്യമിട്ടാണ് ഭൂട്ടാന്റെ പുതിയ നീക്കം. ജൂലാ മുതലാണ് ഫീസ് ഈടാക്കുക. ഒരു ദിവസം ഭൂട്ടാനില്‍ തങ്ങുന്നതിന് 1,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഫീസ് ഇന്ത്യ, മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഫീസ് ബാധകമാവുക. ടൂറിസം ലെവി ആന്റ് എക്‌സംപ്ഷന്‍ ബില്‍ ഓഫ് ഭൂട്ടാന്‍ 2020 എന്ന പേരില്‍ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച് നിയമമായി.

സുസ്ഥിര വികസന ഫീസ് എന്ന പേരിലാണ് ഇത് അറിയിപ്പെടുന്നത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഫീസില്ലെന്നും ആറിനും 12നും ഇടയില്‍ പ്രായമുള്ളവര്‍ പകുതി തുക നല്‍കണമെന്നും നിയമത്തിലുണ്ട്.

ഇന്ത്യക്കാര്‍ പ്രധാനമായും സന്ദര്‍ശിക്കുന്നത് ഭൂട്ടാനിലെ പടിഞ്ഞാറന്‍ ഭാഗങ്ങളാണ്. എന്നാല്‍ കിഴക്കന്‍ ഭാഗങ്ങളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 11 ജില്ലകളില്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News