കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2528 ആയി; ചികിത്സയിലുള്ളവരുടെ നിലതൃപ്തികരമെന്ന് മന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2528 ആയി. പുതിയതായി ആര്‍ക്കും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ നിലതൃപ്തികരമാണെന്നും മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെ്ട്ട് 159 പേരാണ് പുതിയതായി സംസ്ഥാനത്തൊട്ടാകെ നിരീക്ഷണത്തിലായത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ എണ്ണം 2528 പേരായി.

ഇതില്‍ 93 പേര്‍ ആശുപത്രിയിലും 2435 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി നിരന്തരമായ സംബര്‍ക്കമാണ് ആരോഗ്യവകുപ്പ് പുലര്‍ത്തുന്നത്.ഇതുകൊണ്ടുതന്നെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ഭൂരിഭാഗവും സംതൃപ്തി അറിയിച്ചു.

കേരളം പുലര്‍ത്തുന്ന ജാഗ്രതയുടെ ഭാഗമായി സ്കൂളുകളിലും മറ്റ് ആരാധനാലയങ്ങളിലും ബോധവത്ക്കരണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

അതിനിടെ ചൈൻയിലെ ചില യൂണിവേ‍ഴ് സിറ്റികള്‍ കേരളത്തിലുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ച സംഭവത്തില്‍ കേരളം കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്താകെ മൂന്നു വിദേശികളും വൈറസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ട്. ഇതില്‍ രണ്ടുപേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരത്തുമാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News