മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസ്; രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളികളുടെ ബസ് തകര്‍ത്ത കേസില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഞ്ചുടി സ്വദേശികളായ ഏനീന്റെ പുരക്കല്‍ സ്വാലിഹ്(24) കുന്നത്ത് നൗഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചുടിയില്‍ എസ്‌ഐ നവീന്‍ ഷാജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി സലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.

ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. പൊന്നാനിയില്‍ നിന്നും ജോലി കഴിഞ്ഞ് ബസ്സില്‍ തിരിച്ച് അഞ്ചുടി ലീഗ് ഓഫീസിന് മുമ്പില്‍ ഇറങ്ങുമ്പോള്‍ സംഘടിച്ചെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ബസിനു നേരെ കല്ലെറിയുകയും, വടിയും ഇരുമ്പു ദണ്ഡുകളുമുപയോഗിച്ച് ഗ്ലാസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. ചെങ്കൊടി ബസ്സാണ് തകര്‍ത്തത്.

കല്ലേറില്‍ അഞ്ചുടി സ്വദേശിയും സിപിഐ എം അഞ്ചുടി ബ്രാഞ്ച് മുന്‍ സെക്രട്ടറി പൗറകത്ത് ഹനീഫയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് അഞ്ചുടി സ്വദേശി പൗറകത്ത് സലാമിനെ ആക്രമിച്ച കേസിലും, ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കെപി ഷംസുവിന്റെ വീട് ആക്രമിച്ച കേസിലും പ്രതിയാണ് ഏനീന്റെ പുരക്കല്‍ സ്വാലിഹ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News