കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കിടെ സംസ്ഥാന ബജറ്റ് നാളെ

സംസ്ഥാന ബജറ്റ് നാളെ. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ്‌ അവകാശവും കുറയുന്ന സാഹചര്യത്തിലാണ്‌ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്.

വരുമാനം ഉയർത്താനുള്ള കർമപദ്ധതി ബജറ്റിലുണ്ടാകും.സാമ്പത്തിക ഞെരുക്കത്തെ മറികടക്കുന്നതിനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് വ്യക്തമാക്കി.

മൂല്യവർധിത നികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കാൻ പുതിയ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിക്കും.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും നിരന്തര കേന്ദ്ര അവഗണനെയും നേരിടുന്ന ഘട്ടത്തിലെ ബജറ്റ്. അതാണ് ഇത്തവണ ഡോ.ടി.എം തോമസ് ഐസക് എന്ന ധനകാര്യ വിദഗ്ധന് ബജറ്റ് തയ്യാറാക്കുന്നതിലെ വെല്ലുവിളി.

രാവിലെ ഒമ്പതിന്‌ ബജറ്റ്‌ പ്രസംഗം ആരംഭിക്കും. ചരക്ക് സേവന നികുതിയിലെ നഷ്ടപരിഹാരം ലഭ്യമാകാത്തത്, കേന്ദ്രാവിഷ്കൃത സ്കീമുകൾക്കുള്ള ധനസഹായ കുടിശിക, നികുതി വിഹിതം, ഗ്രാന്‍റ്, വായ്പ എന്നിവയുടെ കുറവ് എന്നിവ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്.

എന്നാൽ സാമ്പത്തിക ഞെരുക്കത്തെ മറികടക്കുന്നതിനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് വ്യക്തമാക്കി.

പരമാവധി പ്രയാസങ്ങൾ ലഘൂകരിക്കാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. സാധാരക്കാരെ ബുദ്ധിമുട്ടിക്കാതെ, എന്നാൽ വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളാകൾക്കാകും ബജറ്റ് ഉൗന്നൽ നൽകുക.

മൂല്യവർധിത നികുതി അടക്കമുള്ള നികുതി കുടിശ്ശിക സമാഹരിക്കാൻ പുതിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന.

സാമൂഹ്യ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിലെ ഇരട്ടിപ്പും അനധികൃത പെൻഷൻ വാങ്ങലും ഒഴിവാക്കിയ സ്ഥിതിക്ക്‌ പെൻഷൻ പദ്ധതിയുടെ പുനഃസംഘടനയും ബജറ്റിൽ പ്രതീക്ഷിക്കുന്നു.

നാലുവർഷത്തെ സർക്കാർ പ്രവർത്തനങ്ങളും ബജറ്റ്‌ അവലോകനം ചെയ്യും. ഈ സർക്കാരിന്‍റെ അഞ്ചാമത്തേതും തോമസ്‌ ഐസക്കിന്‍റെ 11ാമത്തെയും ബജറ്റാണ്‌ നാളെ അവതരിപ്പിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News