
സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ പദ്ധതികളാണ് കേരളം ആഗ്രഹിക്കുന്നത്.
വേഗതയേറിയ ട്രയിൻ സർവ്വീസും, ചിലവുകുറഞ്ഞ കൂടുതൽ അന്തർസംസ്ഥാന വിമാന സർവ്വീസുകളും ചിലവുകുറഞ്ഞ ടൂറിസം പാക്കേജുകളുമാണ് വിദേശ സ്വദേശ വിനോദസഞ്ചാരികളുടെ മറ്റൊരു ഡിമാന്റ്.
കേരളത്തിൽ വിനോദ സഞ്ചാരമേഖലയിൽ വലിയ നിക്ഷേപങൾ വരുന്നുണ്ടെങ്കിലും രാജ്യത്താകമാനം ആഭ്യന്തര ടൂറിസം ചിലവേറിയതിനാൽ വിദേശ യാത്രയോടാണ് വിനോദ സഞ്ചാരികൾക്ക് പ്രിയം.
അതിരൂക്ഷമായ ഗതാഗത കുരുക്കും ആകർഷണീയമായ ടൂർ പാക്കേജുകളുടെ ക്ഷാമവും,സാമ്പത്തിക മാന്ദ്യവും ഈ മേഖലയിലെ പുതിയ മുറിവുകളാണ്.
ഇതൊക്കെ പരിഹരിക്കാൻ പരിമിതികൾക്കുള്ളിൽ നിന്ന് പ്രഖ്യാപിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ മരുന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം നിക്ഷേപകർ.
സൗത്ത് ഇന്ത്യൻ ടൂറിസ്റ്റ് സർക്യൂട്ട്,പ്രാഥമികാവശ്യങൾ നിറവേറ്റാൻ വഴിയോര അമിനിറ്റികൾ,തലസ്ഥാന നഗരിയിൽ അന്താരാഷ്ട്ര നിലവാരമുള്ള കോൺഫ്രൻസ് ഹാൾ,മെച്ചപെട്ടതും കുറഞ്ഞ വാടകക്കുമുള്ള മുറികൾ,ചെറു വിമാന സർവ്വീസുകൾക്കുള്ള എയർസ്ട്രിപ്പുകൾ,ജലഗതാഗത വികസനം,അതിവേഗ ട്രയിനുകൾ,തുടങിയവയാണ് വികസനത്തിനായുള്ള ആവശ്യങൾ.
തീരവും മലനാടും ഇടനാടുമുള്ള കേരളത്തിൽ പൈതൃക വിനോദ സഞ്ചാര കേന്ദ്രങൾ നിരവദി ഉണ്ടായിട്ടും വിനോദ സഞ്ചാരികളെ വിദേശത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത് ചിലവുകുറഞ്ഞ പാക്കേജെന്നതിൽ സംശയമില്ല എന്നാൽ വിദേശ പാക്കേജുകളോട് മത്സരിക്കാൻ ടൂർ ഓപ്പറേറ്റർമാർ തയാറാകുന്നില്ല.
അതേ സമയം മത്സര രംഗത്ത് കേരളത്തിലെ ആയൂർവ്വേദ ടൂറിസം മാത്രമാണ് കേരള ബ്രാന്റെന്ന ആധിപത്യം സ്ഥാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here