കേന്ദ്രബജറ്റ്‌ കോർപറേറ്റുകൾക്ക്‌ വേണ്ടി; സംസ്ഥാനമാകെ ഇന്ന്‌ സിപിഐ എം പ്രതിഷേധം

തിരുവനന്തപുരം: ജനവിരുദ്ധ കേന്ദ്രബജറ്റിനെതിരെ വ്യാഴാഴ്‌ച കേരളത്തിന്റെ പ്രതിഷേധമിരമ്പും. സിപിഐ എം നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധദിനാചരണത്തിൽ പതിനായിരങ്ങൾ അണിനിരക്കും.

ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിലേയ്‌ക്കാണ്‌ പ്രതിഷേധമാർച്ച്‌. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ചരിത്രത്തിലെ ഉയർന്ന നിരക്കിലാണ്‌.

കോർപറേറ്റുകൾക്ക്‌ ബജറ്റിൽ വൻനികുതി ഇളവാണ്‌ നൽകിയത്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന പ്രഖ്യാപിച്ച്‌ പൂർണ സ്വകാര്യവൽക്കരണവും ബജറ്റ്‌ ലക്ഷ്യമിടുന്നു.

എൽഐസിപോലും സ്വകാര്യവൽക്കരിക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌. കാർഷിക വ്യവസായ മേഖലയെ തകർച്ചയിൽനിന്ന്‌ കരകയറ്റുന്ന പദ്ധതികളൊന്നും ബജിറ്റിലില്ല. പ്രവാസികളുടെ വരുമാനത്തിന്‌ ആദായ നികുതി ചുമത്താനുള്ള നീക്കവും കേരളത്തെ പ്രതികൂലമായി ബാധിക്കും.

കേരളത്തിനുള്ള കേന്ദ്രവിഹിതവും കുറച്ചു. റെയിൽവേ വികസനത്തിനും ആവശ്യമായ നിക്ഷേപമില്ല. ദേശീയപാതയുടെ കാര്യത്തിലും കേന്ദ്ര അവഗണന തുടരുന്നു.

ഈ നയം മാറ്റിക്കാൻ തുടർച്ചയായ പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ പ്രതിഷേധം. തിരുവനന്തപുരത്ത്‌ ജിപിഒ ഓഫീസ്‌ മാർച്ച്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here