മൂന്നാമതും ഗര്‍ഭിണി: ശാരീരികബന്ധത്തിനിടെ ഭാര്യയെ കൊന്ന് യുവാവ്

സാവോപോളോ: മൂന്നാമതും ഗര്‍ഭിണിയായ ഭാര്യയെ ശാരീരിക ബന്ധത്തിനിടെ കഴുത്തറുത്തു കൊന്ന് യുവാവ്.

സാവോപോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. 22കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്.

ഡിസംബര്‍ 22ന് രാത്രി ശാരീരികബന്ധത്തിനിടെ ഭര്‍ത്താവ് മാര്‍സെലോ അറൗജോ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. നാലും രണ്ടും വയസ്സുള്ള കുട്ടികളുടെ അമ്മയായ ഫ്രാന്‍സിന്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിനു പിന്നാലെയായിരുന്നു കൊലപാതകം. ആറാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് യുവാവ് ഭര്‍ത്താവ് കുറ്റം സമ്മതിച്ചത്.

യുവാവിന്റെ കുറ്റസമ്മതം ഇങ്ങനെ:

മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഇതിന് ശേഷം സ്വയം ദേഹത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നു കൈത്തണ്ടയിലും കഴുത്തിലും മുറിവേല്‍പ്പിച്ചത്.

എന്നാല്‍ പൊലീസ് കണ്ടെത്തുമ്പോള്‍ അറൗജോ മരിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News