യേശുദാസിന്റെ സഹോദരന്‍ മരിച്ച നിലയില്‍

കൊച്ചി: ഗായകന്‍ കെ.ജെ. യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ. ജസ്റ്റിന്‍ മുങ്ങിമരിച്ച നിലയില്‍.

വല്ലാര്‍പാടം ഡി.പി വേള്‍ഡിനടുത്ത കായലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കാക്കനാട് അത്താണിയില്‍ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം താമസിക്കുകയായിരുന്നു ഇദ്ദേഹം.

ഫോര്‍ട്ട്‌കൊച്ചിയിലെ സംഗീതജ്ഞനും നാടകനടനുമായ പരേതരായ അഗസ്റ്റിന്‍ ജോസഫ്-എലിസബത്ത് ദമ്പതികളുടെ മകനാണ്. യേശുദാസിനെക്കൂടാതെ ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ എന്നിവരാണ് സഹോദരങ്ങള്‍.

മുളവുകാട് പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News