സെന്‍സസ് നടപടികളില്‍ അപാകതയില്ല; പ്രതിപക്ഷം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു; സര്‍ക്കാര്‍ ചെയ്യുന്നത് എന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സെന്‍സസ് നടപടികളില്‍ അപാകതയില്ലെന്നും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് സെന്‍സസില്‍ നിന്ന് എന്‍പിആര്‍ ബന്ധമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കും. സെന്‍സസും എന്‍പിആറും രണ്ടാണ്. അതില്‍ ആശയകുഴപ്പം വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പൗരത്വ രജിസ്റ്ററും നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്‍പിആര്‍ നടപടികള്‍ പാടില്ലെന്ന് എല്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ചെയ്യുന്നത് എന്താണെന്ന് ജനങ്ങള്‍ക്കറിയാം. പ്രതിപക്ഷം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും അനാവശ്യ ഭയപ്പാട് സൃഷ്ടിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel