നടി ആക്രമിക്കപ്പെട്ട കേസ്; ലാലിനെയും കുടുംബത്തെയും വിസ്തരിക്കുന്നു; ദിലീപ് അടക്കമുള്ള പ്രതികളും കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ലാലിന്റെയും കുടുംബത്തിന്റെയും വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ചു.

സാക്ഷി വിസ്താരത്തിനായി ലാലിനൊപ്പം ലാലിന്റ ഭാര്യ, മകള്‍ തുടങ്ങിയവരാണ് വിചാരണ കോടതിയില്‍ എത്തിയത്. അക്രമത്തിനു ശേഷം നടിയെ ഇറക്കിവിട്ടത് ലാലിന്റെ വീട് സമീപമായിരുന്നു. കൂടാതെ നടി ആദ്യം ഓടിക്കയറിയതും ലാലിന്റെ വീട്ടിലേക്കായിരുന്നു.
കേസില്‍ ദീലിപ് ഉള്‍പ്പടെ മുഴുവന്‍ പ്രതികളും കോടതിയില്‍ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here