
ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ എബിവിപി നേതാവ് അറസ്റ്റില്‍. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെ പഠനകാര്യം ചര്‍ച്ചചെയ്യാനെന്ന പേരില്‍ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തിയ രാഘവേന്ദ്ര ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഹോസ്റ്റല്‍ മുറിയിലെ അപകട അലാറം മുഴക്കിയ പെണ്‍കുട്ടിയെ സെക്യൂരിറ്റി ഗാര്‍ഡ് എത്തിയാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.
രാഘവേന്ദ്രക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354, 323 പ്രകാരം കുറ്റംചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
നേരത്തെയും നിരവധി പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല.
രണ്ടാം യോഗി ആദിത്യനാഥ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ അതേ വസ്ത്രധാരണവും പിന്തുടര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here