കൊച്ചിയില്‍ വിദേശ വനിതയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ് ,അന്‍സാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് സെന്‍ട്രല്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്.

വിദേശ വനിതയും മുഹമ്മദ് ഇന്‍സാഫും തമ്മില്‍ നേരത്തെ പരിചയമുള്ളവരാണ്.സാമൂഹ്യ മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.

മുഹമ്മദ് ഇന്‍സാഫിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ യുവതിയെ ഹോട്ടലില്‍ മുറിയെടുത്ത് ഇന്‍സാഫ് ഇവിടേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. തുടര്‍ന്ന് ഇന്‍സാഫിന്റെ സുഹൃത്തായ അന്‍സാരിയും ഇവിടെയെത്തി യുവതിയെ പീഡിപ്പിച്ചു.

ഇതെത്തുടര്‍ന്ന് യുവതി നല്‍കിയ പരാതിയിലാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി പറഞ്ഞു.

യുവതിയുടെ മകന്‍ മലപ്പുറത്തെ ഒരു സ്‌ക്കൂളിലാണ് പഠിക്കുന്നത് എന്ന് യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.ഇവര്‍ കേരളത്തിലെത്തുമ്പോഴല്ലാം ഇന്‍സാഫ് ഒരു സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News